Saturday, August 1, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

സോഷ്യല്‍ മീഡിയയില്‍ എങ്ങും ചാറ്റ്‍ജിപിടി കാരിക്കേച്ചർ ചിത്രങ്ങള്‍; നിങ്ങള്‍ക്കുമാക്കാം ഉഗ്രന്‍ ഫോട്ടോ, ഇതാ പ്രോംപ്റ്റ്

by Kerala News Web Desk 04
February 10, 2026
in KERALA
0 0
A A
സോഷ്യല്‍ മീഡിയയില്‍ എങ്ങും ചാറ്റ്‍ജിപിടി കാരിക്കേച്ചർ ചിത്രങ്ങള്‍; നിങ്ങള്‍ക്കുമാക്കാം ഉഗ്രന്‍ ഫോട്ടോ, ഇതാ പ്രോംപ്റ്റ്
Share on WhatsappShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: ചാറ്റ്ജിപിടി ഉപയോഗിച്ച് സൃഷ്‌ടിക്കുന്ന എഐ കാരിക്കേച്ചര്‍ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും വാട്‌സ്ആപ്പും എക്‌സും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെങ്ങും. ചാറ്റ്‍ജിപിടി ഉപയോഗിച്ച് സ്വന്തം ഫോട്ടോകൾ കാർട്ടൂൺ ശൈലിയിലുള്ള കാരിക്കേച്ചറുകളാക്കി മാറ്റുന്നതാണ് ഈ ട്രെന്‍ഡ്. ഉപയോക്താക്കളുടെ പഴയ സംഭാഷണങ്ങളും താൽപര്യങ്ങളും ഓർമ്മയിൽ സൂക്ഷിക്കുന്ന ചാറ്റ്‍ജിപിടിയുടെ മെമ്മറി ഫീച്ചർ ഉപയോഗിച്ചാണ് വ്യക്തിഗത സ്വഭാവം പ്രതിഫലിപ്പിക്കുന്ന കാരിക്കേച്ചറുകൾ ചാറ്റ്‌ജിപിടി സൃഷ്‌ടിക്കുന്നത്. ഇതിനുള്ള പ്രോംപ്റ്റ് എന്താണെന്നും നോക്കാം.

എന്താണ് ചാറ്റ്‌ജിപിടി കാരിക്കേച്ചർ ട്രെൻഡ്?
ഒരു വ്യക്തിയുടെ തൊഴിൽ, ദിനചര്യ, ശീലങ്ങൾ, വ്യക്തിത്വം വരെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ചാറ്റ്ജിപിടി എഐ കാരിക്കേച്ചര്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. ഒരു മാധ്യമപ്രവർത്തകൻ നോട്ട്ബുക്കും കാപ്പിയും കൈയിൽ പിടിച്ച നിലയിലും ഒരു ഡിസൈനർ സ്കെച്ചുകളോടുകൂടിയും ഒരു ടെക്‌നോളജി വിദഗ്‌ധൻ ലാപ്‌ടോപ്പുകൾ നിറഞ്ഞ പശ്ചാത്തലത്തോടുകൂടിയും കാരിക്കേച്ചറായി പ്രത്യക്ഷപ്പെടുന്നത് ഇതിന് ഉദാഹരണമാണ്. ഈ ഫീച്ചറുകളാണ് കാരിക്കേച്ചര്‍ ട്രെൻഡിനെ കൂടുതൽ ആകർഷകവും വ്യക്തിപരവുമാക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ചാറ്റ്‍ജിപിടി കാരിക്കേച്ചർ ട്രെൻഡ് എങ്ങനെ പ്രവർത്തിക്കുന്നു എന്നത് വളരെ ലളിതമാണ്. ഉപയോക്താക്കൾ സ്വന്തം ഫോട്ടോ അപ്‌ലോഡ് ചെയ്ത്, തങ്ങൾക്ക് ആവശ്യമുള്ള കാരിക്കേച്ചർ സ്റ്റൈൽ എന്താണെന്ന് വ്യക്തമായൊരു പ്രോംപ്റ്റ് നൽകുന്നു. മുഖത്തിന്‍റെ ആകൃതി, വൈകാരികത, അനുപാതങ്ങൾ തുടങ്ങിയ അടിസ്ഥാന ഘടകങ്ങൾ എഐ വിശകലനം ചെയ്‌ത്, അല്‍പം അതിശയോക്തിയോടെ എന്നാൽ തിരിച്ചറിയാവുന്ന തരത്തിൽ ഒരു ചിത്രം ചാറ്റ്‌ജിപിടി ഒരുക്കുന്നു. ഉപയോക്താവിന്‍റെ മുൻ സംഭാഷണങ്ങളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ, അതായത് ജോലി, ഹോബികൾ, ശീലങ്ങൾ തുടങ്ങിയവ ഉപയോഗിച്ചാണ് എഐ വ്യക്തിഗത സവിശേഷതകളോടെ ചിത്രം തയ്യാറാക്കുന്നത്. പലപ്പോഴും അപ്രതീക്ഷിതവും തമാശ നിറഞ്ഞതുമായ ചിത്രങ്ങളാണ് പലർക്കും ലഭിക്കുന്നത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ഈ ട്രെൻഡ് വേഗത്തിൽ പ്രചരിക്കാൻ പ്രധാന കാരണം അതിന്‍റെ ലാളിത്യം തന്നെ. ഈ കാരിക്കേച്ചറുകൾ സൃഷ്‍ടിക്കാൻ നിങ്ങൾക്ക് ചിത്രരചനാ വൈദഗ്ധ്യമോ, ഡിസൈൻ സോഫ്റ്റ്‌വെയറോ, എഡിറ്റിംഗ് പരിചയമോ ഒന്നും ആവശ്യമില്ല. നിങ്ങൾക്ക് വേണ്ടത് ഒരു ഫോട്ടോയും ചാറ്റ്‌ജിപിടിക്ക് നല്‍കാന്‍ വ്യക്തമായ ഒരു പ്രോംപ്റ്റും മാത്രമാണ്. നിമിഷങ്ങൾക്കുള്ളിൽ ഫലം ലഭിക്കുന്നതിനാൽ പലരും ഇത് വാട്‌സ്ആപ്പ്, എക്‌സ്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കാൻ തുടങ്ങി. ഇതോടെ ട്രെൻഡ് കൂടുതൽ ആളുകളിലേക്കെത്തി.

പശ്‌ചാത്തലം, നിറങ്ങൾ, ഭാവം, ഉപയോഗിക്കുന്ന വസ്തുക്കൾ തുടങ്ങിയ ചെറുവിവരങ്ങൾ വരെ പ്രോംപ്റ്റിൽ ഉൾപ്പെടുത്തുമ്പോൾ, ലഭിക്കുന്ന കാരിക്കേച്ചർ കൂടുതൽ വ്യക്തിപരവും മനോഹരവുമാകുന്നു എന്നാണ് ഉപയോക്താക്കളുടെ അഭിപ്രായം. സാങ്കേതികവിദ്യയും സൃഷ്‌ടിപരതയും കൂടിച്ചേരുന്ന ഈ പുതിയ ട്രെൻഡ്, ഡിജിറ്റൽ ലോകത്ത് സ്വയം അവതരിപ്പിക്കുന്ന രീതിയെ തന്നെ മാറ്റിമറിക്കുകയാണ്.

എങ്ങനെ നിങ്ങളുടെ കാരിക്കേച്ചർ സൃഷ്‍ടിക്കാം?
കാരിക്കേച്ചർ തയ്യാറാക്കാൻ ആദ്യം ചാറ്റ്‍ജിപിടി ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് തുറക്കണം. സൗജന്യ പതിപ്പിൽ ചിലപ്പോൾ ഇമേജ് ജനറേഷനായി കുറച്ച് നേരം കാത്തിരിക്കേണ്ടി വന്നേക്കാം. ഒരു ദിവസം സൃഷ്‌ടിക്കാവുന്ന കാരിക്കേച്ചര്‍ ഇമേജുകള്‍ക്ക് നിയന്ത്രണവുമുണ്ട്. പുതിയ ചാറ്റിൽ “Create a caricature of me and my job based on everything you know about me” എന്ന പ്രോംപ്റ്റ് നൽകുന്നതോടെ പ്രക്രിയ ആരംഭിക്കും. മുഖസവിശേഷതകൾ കൃത്യമായി ലഭിക്കുന്നതിനായി ഉപയോക്താവിന്‍റെ ഒരു വ്യക്തമായ ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ ചാറ്റ്‍ജിപിടി ആവശ്യപ്പെടും. കണ്ണട, താടി, മുടിനിറം തുടങ്ങിയ വിശദാംശങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്താൻ ഇത് സഹായിക്കും.

ചാറ്റ്‍ജിപിടിയുടെ മെമ്മറി സംവിധാനമാണ് ഈ ട്രെൻഡിന്‍റെ അടിസ്ഥാനം. മുൻ സംഭാഷണങ്ങളിൽ നിന്നുള്ള വിവരങ്ങൾ സൂക്ഷിച്ച് വ്യക്തിഗത അനുഭവം നൽകുന്ന ഈ സവിശേഷത കാരിക്കേച്ചറുകളെ കൂടുതൽ യാഥാർഥ്യത്തോട് ചേർത്തുനിർത്തുന്നു. ഉദാഹരണത്തിന്, കോഫിയോടുള്ള ഇഷ്‌ടമോ യാത്രാപ്രിയതയോ ചിത്രത്തിൽ പ്രതിഫലിക്കാം. ഇതിനുപുറമേ, “ഇൻസൈഡ് മൈ ബ്രെയിൻ”, “ഫ്യൂച്ചർപ്രെഡിക്റ്റർ”, “സ്‍പിരിറ്റ് അനിമൽ” തുടങ്ങിയ വ്യത്യസ്ത പ്രോംപ്റ്റുകൾ ഉപയോഗിച്ച് കൂടുതൽ സൃഷ്‌ടിപരമായ എഐ ചിത്രങ്ങളും പരീക്ഷിക്കാം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മൂന്ന് മരണം റിപ്പോർട്ട് ചെയ്തു
KERALA

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മൂന്ന് മരണം റിപ്പോർട്ട് ചെയ്തു

August 1, 2026
അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ വിനിയോഗിച്ചാൽ കമ്പനികൾക്ക് 250 കോടി രൂപ വരെ പിഴ
KERALA

അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ വിനിയോഗിച്ചാൽ കമ്പനികൾക്ക് 250 കോടി രൂപ വരെ പിഴ

August 1, 2026
ഒറ്റപ്പെട്ട് റാന്നി ടൗൺ, പമ്പയിൽ ജലനിരപ്പ് ഉയരുന്നു
KERALA

ഒറ്റപ്പെട്ട് റാന്നി ടൗൺ, പമ്പയിൽ ജലനിരപ്പ് ഉയരുന്നു

August 1, 2026
പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം
KERALA

പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം

July 31, 2026
കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്
KERALA

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

July 29, 2026
ലൈംഗിക കുറ്റകൃത്യങ്ങളുടെ സൈബർ ഇടമായി ടെലഗ്രാം
KERALA

ലൈംഗിക കുറ്റകൃത്യങ്ങളുടെ സൈബർ ഇടമായി ടെലഗ്രാം

July 29, 2026
ലില്ലി അബ്രഹാം (86) നിര്യാതയായി
KERALA

ലില്ലി അബ്രഹാം (86) നിര്യാതയായി

July 23, 2026
മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം
KERALA

മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം

July 21, 2026
സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ
KERALA

സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ

July 21, 2026
Next Post
മൂന്നാം ബലാത്സംഗ കേസിലും ജാമ്യം കിട്ടിയിട്ടും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് സംസ്ഥാന നിയമസഭയിലെത്തിയില്ല; വീട്ടിൽ തുടരുന്നു

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; അധിക്ഷേപ കേസിൽ അഡ്വ. ദീപ ജോസഫിന് നിര്‍ണായകം; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്

ദീപക് ജീവനൊടുക്കിയ കേസ്; ഷിംജിത പുറത്തേക്കോ? ഇന്ന് നിര്‍ണായകം, ജാമ്യാപേക്ഷയിൽ കോടതി വിധി പറയും

ശബരിമല കൊടിമര പുനനിർമാണക്കേസ്: എസ്ഐടിയിൽ നിന്ന് ഫയലുകൾ തേടാൻ വിജിലൻസ്, ജയറാമിൽ നിന്ന് വ്യക്തത വരുത്തുക സാമ്പത്തിക ഇടപാടുകളെ പറ്റി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

August 1, 2026
ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

August 1, 2026
വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി

തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി

August 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist