കോഴിക്കോട്: 14 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരായക്കിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. മുക്കത്തെ ഓട്ടോ ഡ്രൈവറായ കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറ മൂട്ടോളി സ്വദേശി രവി(56)യെ ആണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇയാളുടെ ക്രൂരതയ്ക്കിരയായത്.