വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍റിലെ പ്രശസ്ത ഫിറ്റ്‍നസ് ഇന്‍ഫ്ലുവന്‍സറും ബോഡി ബില്‍ഡറുമായ റെയ്‌ഷെല്‍ ചേസ് (41)അന്തരിച്ചു.റെയ്ഷെലിന്‍റെ മകളാണ് മാതാവിന്‍റെ മരണവാര്‍ത്ത അറിയിച്ചത്. മരണകാരണം വ്യക്തമല്ല. ന്യൂസിലാന്‍ഡ് പൊലീസ് കേസേടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അഞ്ചു മക്കളുടെ അമ്മയായ ചേസിന് ഫേസ്ബുക്കില്‍ 1.4 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. ഫിറ്റ്നസിനെക്കുറിച്ചും സിംഗിള്‍ പേരന്‍റിംഗിനെക്കുറിച്ചും സോഷ്യല്‍മീഡിയയില്‍ നിരന്തരം പ്രചോദനാത്മകമായ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. മരണവുമായി കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് നീതിന്യായ മന്ത്രാലയ വക്താവ് പറഞ്ഞു.






























