തിരുവനന്തപുരം: എറണാകുളത്തും തിരുവനന്തപുരത്തുമായി ലഹരി കേസുകളിൽ അഞ്ച് പേർ പിടിയിലായി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ സ്വദേശികളായ മുഹമ്മദ് സിയാദ് (29), സ്വദേശി ഷഫീർ (34) എന്നിവരെയും എറണാകുളത്ത് മട്ടാഞ്ചേരി സ്വദേശി മുനീറും തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി ജെ ജാബത്തും എംഡിഎംഎയുമായാണ് പിടിയിലായത്. ഇവരിൽ നിന്ന് യഥാക്രമം 25 ഗ്രാം, 51 ഗ്രാം എന്നീ അളവുകളിൽ എംഡിഎംഎ കണ്ടെത്തി. ഇതിന് പുറമെ ലഹരി കടത്തുകളിൽ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന മറ്റൊരാളും തിരുവനന്തപുരത്ത് പിടിയിലായി.































