ഗർഭിണിയായ വളർത്തുനായയ്ക്ക് വേണ്ടി ഒരു കുടുംബം നടത്തിയ പരമ്പരാഗത ബേബി ഷവർ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. ഇൻസ്റ്റാഗ്രാം ഉപയോക്താവ് ജിതിൻ പങ്കിട്ട വീഡിയോ, ഗർഭിണിയായ നായയെ പല ഇന്ത്യൻ വീടുകളിലും ലഭിക്കുന്ന അതേ വാത്സല്യത്തോടെയും കരുതലോടെയും ലാളിക്കുന്ന മനോഹരമായ ഒരു ആഘോഷത്തിന്‍റെ ദൃശ്യങ്ങൾ ചിത്രീകരിച്ചു. പുഷ്പാലങ്കാരങ്ങളും ചെറിയ ആഭരണങ്ങളും മനോഹരമായി തുന്നിയെടുത്ത വസ്ത്രവും ധരിച്ചാണ് പട്ടിയെ വീഡിയോയില്‍ കാണാന്‍ കഴിയുക.
വളകാപ്പ്
വഴയിലയില്‍ പൂക്കൾ വിതറി ‘വളകാപ്പ്’ എന്ന് മഞ്ഞളും ചന്ദനവും കൊണ്ട് എഴുതിയിരിക്കുന്നത് കാണാം. ചടങ്ങ് പുരോഗമിക്കുമ്പോൾ, ഒരാൾ അവളുടെ മുഖത്ത് മഞ്ഞൾ പുരട്ടുന്നത് കാണാം. അനുഗ്രഹങ്ങളുടെയും സംരക്ഷണത്തിന്‍റെയും പ്രതീകമായ ഒരു പരമ്പരാഗത രീതി. പിന്നാലെ അവളെ ആരതി ഉഴിയുകയും നാണയം ഉഴിയുകയും ചെയ്യുന്നു. അടുതത്തായി അവൾക്ക് ആഭരണവും പൂക്കളും അണിയിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവിലായി അവളുടെ മുന്‍കാലുകൾ ഒരാൾ പിടിക്കുകയും പിന്‍ കാലുകളിൽ നടത്തുകയും ചെയ്യുന്നു. ചടങ്ങുകൾക്ക് ശേഷം കൗതുകത്തോടെ എല്ലാം കണ്ടിരിക്കുന്ന പട്ടിയെ കാണാം. അമ്മയാകാന്‍ പോകുന്നുവെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.






























