കോട്ടയം: പാലായില്‍ കാല്‍നട യാത്രികയായ യുവതിയെ കാര്‍ ഇടിച്ച് തെറിപ്പിച്ചു. കല്ലറ ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനെയാണ് കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ചൊവ്വാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ പാലാ ബൈപ്പാസിലാണ് സംഭവം.
സ്നേഹ റോഡ് മുറിച്ചുകടക്കുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. യുവതിയുടെ കൈക്ക് പൊട്ടലുണ്ട്. സംഭവത്തില്‍ യുവതി പരാതി നല്‍കിയിട്ടും വാഹനം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
Story Highlights: car hitting a youth in kottayam pala