Tuesday, October 6, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ജര്‍മനിയില്‍ മിസൈല്‍ സ്ഥാപിച്ചാല്‍ ശീതയുദ്ധ സമാനമായ പ്രതിസന്ധിയുണ്ടാകും; യു.എസിന് പുടിന്‍റെ മുന്നറിയിപ്പ്

by Kerala News Web Desk 04
July 29, 2024
in EUROPE
0 0
A A
ജര്‍മനിയില്‍ മിസൈല്‍ സ്ഥാപിച്ചാല്‍ ശീതയുദ്ധ സമാനമായ പ്രതിസന്ധിയുണ്ടാകും; യു.എസിന് പുടിന്‍റെ മുന്നറിയിപ്പ്
Share on WhatsappShare on FacebookShare on TwitterShare on Telegram

മോസ്കോ: ജർമനിയില്‍ ദീർഘദൂര മിസൈലുകള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി യു.എസ് മുന്നോട്ടുപോയാല്‍ ആണവായുധങ്ങളുടെ ഉല്‍പ്പാദനം പുന:രാരംഭിക്കുമെന്നും ശീതയുദ്ധത്തിന് സമാനമായ പ്രതിസന്ധിയുണ്ടാകുമെന്നും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ മുന്നറിയിപ്പ്.

പടിഞ്ഞാറൻ മേഖലയില്‍ സമാനമായ മിസൈലുകള്‍ തങ്ങള്‍ സ്ഥാപിക്കുമെന്നും മോസ്കോ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2026 മുതല്‍ ജർമനിയില്‍ എസ്.എം-6, ടോമഹോക് ക്രൂയിസ് മിസൈലുകള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുമെന്ന് യു.എസ് ഈ മാസമാദ്യം വ്യക്തമാക്കിയിരുന്നു. ശബ്ദാതിവേഗ മിസൈലുകളും സ്ഥാപിക്കും. ഇതിനാണ് റഷ്യ മറുപടി നല്‍കിയിരിക്കുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സെന്‍റ് പീറ്റേഴ്സ്ബർഗില്‍ റഷ്യൻ നാവിക ദിനത്തില്‍ സംസാരിക്കവേയാണ് പുടിൻ യു.എസിന്‍റെ നീക്കത്തെ വിമർശിച്ചത്. ‘ഭാവിയില്‍ ആണവായുധം വഹിച്ചേക്കാവുന്ന മിസൈലുകള്‍ക്ക് ജർമൻ കേന്ദ്രങ്ങളില്‍ നിന്ന് റഷ്യയിലേക്കെത്താനുള്ള സമയം 10 മിനിട്ട് മാത്രമാണ്. യു.എസിന്‍റെയും യൂറോപ്പിലെയും മറ്റ് ഭാഗങ്ങളിലെയും അവയുടെ സഖ്യകക്ഷികളുടെയും നീക്കങ്ങള്‍ പരിഗണിച്ച്‌ മറുനീക്കങ്ങള്‍ കൈക്കൊള്ളും’ -പുടിൻ പറഞ്ഞു.

500 കിലോമീറ്ററിനും 5500 കിലോമീറ്ററിനും ഇടയില്‍ പരിധിയുള്ള മിസൈലുകളുടെ വിന്യാസവുമായി ബന്ധപ്പെട്ട് യു.എസും പഴയ സോവിയറ്റ് യൂനിയനും 1987ല്‍ ഉടമ്ബടിയിലെത്തിയിരുന്നു. എന്നാല്‍, പല ധാരണകളും ലംഘിക്കപ്പെടുന്നുവെന്ന് കാണിച്ച്‌ 2019ല്‍ ഇരു രാജ്യങ്ങളും ധാരണയില്‍ നിന്ന് പിന്മാറുകയാണുണ്ടായത്.

റഷ്യയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം യുക്രെയ്ൻ യുദ്ധത്തോടെ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാറ്റോയിലെ സഖ്യരാജ്യമായ ജർമനിയില്‍ മിസൈല്‍ സ്ഥാപിക്കാനുള്ള യു.എസിന്‍റെ നീക്കം. നേരത്തെ, യുക്രെയ്ന് നാറ്റോയില്‍ അംഗത്വം നല്‍കുന്നതിനെ എതിർത്തുകൊണ്ടാണ് റഷ്യ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചത്. നാറ്റോ രാജ്യങ്ങള്‍ യുക്രെയ്ന് ആയുധസഹായം നല്‍കുന്നുണ്ടെങ്കിലും നേരിട്ട് യുദ്ധത്തില്‍ ഇടപെട്ടിട്ടില്ല.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

യൂറോപ്പ് പ്രതിസന്ധിയിലേക്ക്? ഫ്രാൻസിനും ജർമ്മനിക്കുമെതിരെ ഭീഷണിയുമായി അമേരിക്ക
EUROPE

യൂറോപ്പ് പ്രതിസന്ധിയിലേക്ക്? ഫ്രാൻസിനും ജർമ്മനിക്കുമെതിരെ ഭീഷണിയുമായി അമേരിക്ക

October 2, 2026
ഗെയിം കളിച്ചുകൊണ്ട് ടൂറിസം പഠിക്കാം! മാൾട്ടയിലെ പുതിയ പരീക്ഷണം
EUROPE

ഗെയിം കളിച്ചുകൊണ്ട് ടൂറിസം പഠിക്കാം! മാൾട്ടയിലെ പുതിയ പരീക്ഷണം

September 30, 2026
‘ഭൂതബാധ’ വാർത്തകൾ വ്യാജം; നിയമനടപടിയുമായി GozoStays
EUROPE

‘ഭൂതബാധ’ വാർത്തകൾ വ്യാജം; നിയമനടപടിയുമായി GozoStays

September 30, 2026
ടൂറിസ്റ്റുകളുടെ അതിപ്രസരം: പ്രതിസന്ധിയിലായി മാൾട്ടയിലെ ജനജീവിതം
EUROPE

ടൂറിസ്റ്റുകളുടെ അതിപ്രസരം: പ്രതിസന്ധിയിലായി മാൾട്ടയിലെ ജനജീവിതം

September 30, 2026
റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
Next Post
55 വർഷം നീണ്ട ദുരൂഹതയ്ക്ക് ഒടുവിൽ മറനീക്കിയെത്താൻ ‘നൂൻഗാഹ്’; കപ്പലിനൊപ്പം കടലെടുത്തത് 21 ജീവനുകൾ

55 വർഷം നീണ്ട ദുരൂഹതയ്ക്ക് ഒടുവിൽ മറനീക്കിയെത്താൻ 'നൂൻഗാഹ്'; കപ്പലിനൊപ്പം കടലെടുത്തത് 21 ജീവനുകൾ

പാരീസ് ഒളിമ്പിക്‌സിന് തലവേദനയായി മോഷ്ടാക്കളുടെ വിളയാട്ടം :

പാരീസ് ഒളിമ്പിക്‌സിന് തലവേദനയായി മോഷ്ടാക്കളുടെ വിളയാട്ടം :

വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; ചുഴലിക്കാറ്റിൽ 7 വീടുകൾ തകർന്നു, തോണി മറിഞ്ഞും അപകടം

വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; ചുഴലിക്കാറ്റിൽ 7 വീടുകൾ തകർന്നു, തോണി മറിഞ്ഞും അപകടം

ഒളിംപിക്സിൽ പങ്കെടുക്കാൻ വിരൽ മുറിച്ച് ഓസ്‌ട്രേലിയൻ ഹോക്കി താരം

ഒളിംപിക്സിൽ പങ്കെടുക്കാൻ വിരൽ മുറിച്ച് ഓസ്‌ട്രേലിയൻ ഹോക്കി താരം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ യുഗത്തിലേക്ക് കോമൺവെൽത്ത് ബാങ്ക്: 90 മില്യൺ ഡോളറിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ടു

എഐ യുഗത്തിലേക്ക് കോമൺവെൽത്ത് ബാങ്ക്: 90 മില്യൺ ഡോളറിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ടു

October 5, 2026
കാർഡ് സർചാർജ് നിരോധനം: ഓസ്‌ട്രേലിയക്ക് പിന്നാലെ ന്യൂസിലൻഡിലും നിയമം വരുന്നു

കാർഡ് സർചാർജ് നിരോധനം: ഓസ്‌ട്രേലിയക്ക് പിന്നാലെ ന്യൂസിലൻഡിലും നിയമം വരുന്നു

October 5, 2026
വിദ്യാർത്ഥി വിസ നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ

വിദ്യാർത്ഥി വിസ നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ

October 5, 2026
അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ കല്ലേറ്: ജനലുകൾ തകർത്തു, പൂജാരിമാരും ഭക്തരും ഉള്ളിലുണ്ടായിരുന്നപ്പോൾ അക്രമം

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ കല്ലേറ്: ജനലുകൾ തകർത്തു, പൂജാരിമാരും ഭക്തരും ഉള്ളിലുണ്ടായിരുന്നപ്പോൾ അക്രമം

October 5, 2026
ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധം, വിസ റദ്ദാക്കിയത് കോഴ്സ് പൂർത്തിയാക്കാതെ വന്നപ്പോൾ

ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധം, വിസ റദ്ദാക്കിയത് കോഴ്സ് പൂർത്തിയാക്കാതെ വന്നപ്പോൾ

October 5, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist