ഡബ്ലിൻ: അയർലൻഡില്‍ സൈനിക ചാപ്ലൈനായ കത്തോലിക്കാ വൈദികന് കുത്തേറ്റ സംഭവം ഭീകരാക്രമണമാണെന്നു സൂചന നല്‍കി സൈനികവൃത്തങ്ങള്‍.
കഴിഞ്ഞ വ്യാഴാഴ്ച തീരദേശ നഗരമായ ഗാല്‍വായിലെ റെൻമൊർ സൈനിക ബാരക്കിലുണ്ടായ കത്തിയാക്രമണത്തില്‍ ചാപ്ലൈൻ ഫാ.പോള്‍ മർഫി(50)ക്കാണു കുത്തേറ്റത്.
നിരവധി തവണ കുത്തേറ്റ വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പതിനാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വൈദികനു കുത്തേറ്റ സംഭവം നടുക്കുന്നതും ആശങ്കയുണ്ടാക്കുന്നതുമാണെന്ന് ഗാല്‍വ രൂപത ബിഷപ് ഡോ.മൈക്കിള്‍ ദുയിഗ്നാൻ പറഞ്ഞു. ആക്രമണത്തില്‍ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് നടുക്കം രേഖപ്പെടുത്തി.






























