ഷെയിൻ നിഗത്തെയും ശ്രീനാഥ് ഭാസിയേയും സിനിമാ സംഘടനകൾ വിലക്കിയതിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. കൃത്യതയും പാലിക്കാത്തവരോടും ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാൻ പറ്റില്ലെന്ന പ്രസ്താവനയോട് 101% വും യോജിക്കുന്നുവെന്ന് ഹരീഷ് പരഞ്ഞു. എന്നാൽ അംഗത്വവും രജിസ്ട്രഷൻ നമ്പറുമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴിൽ കരാറിനെ ബാധിക്കില്ല എന്ന ധ്വനി സംഘടന പറഞ്ഞതിനിടയിലുണ്ട്. അത് ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമാണെന്നും നടൻ പറഞ്ഞു. ചോദിക്കാനും പറയാനും പിന്നിൽ ആളുണ്ടെങ്കിൽ എന്ത് തെമ്മാടിത്തരവും ആവാം എന്നാണ് പലരുടെയും വിചാരമെന്നും ഹരീഷ് പറയുന്നു.