Saturday, October 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

വിവാഹം പ്രോത്സാഹിപ്പിക്കാൻ ചൈനയുടെ വിചിത്ര നീക്കം

by Kerala News Web Desk 04
August 29, 2026
in WORLD
0 0
A A
വിവാഹം പ്രോത്സാഹിപ്പിക്കാൻ ചൈനയുടെ വിചിത്ര നീക്കം
Share on WhatsappShare on FacebookShare on TwitterShare on Telegram

രാജ്യത്ത് കുറഞ്ഞ് വരുന്ന വിവാഹ നിരക്കും ജനനനിരക്കും ഉയർത്താനായി വിചിത്രവും വ്യത്യസ്തവുമായ മാർഗ്ഗങ്ങൾ തേടുകയാണ് ചൈന. ഏത് വിധേനയും ജനന നിരക്ക് ഉയർത്തുകയാണ് ലക്ഷ്യം. ഇതിനായി അയൽ രാജ്യങ്ങളിൽ നിന്നുള്ള വിവാഹങ്ങൾ പോലും ചൈനയിൽ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത് മറ്റൊരു രസകരമായ റിപ്പോർട്ടാണ്. ബൗദ്ധ ക്ഷേത്രങ്ങൾക്കും നൈറ്റ് ക്ലബ്ബുകൾക്കും മെട്രോ സ്റ്റേഷനുകൾക്കും പിന്നാലെ ചൈനയിലെ ആശുപത്രികളും എന്തിന് ബാങ്കുകൾ പോലും വിവാഹ രജിസ്ട്രേഷൻ സേവനങ്ങൾ ജനങ്ങൾക്ക് നൽകാൻ ആരംഭിച്ചിരിക്കുന്നുവെന്നാണ്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിവാഹ രജിസ്ട്രേഷൻ, ഗർഭധാരണം, ഇനിയെല്ലാം ആശുപത്രി വഴി!
കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലുള്ള ലിൻസി ഡിസ്ട്രിക്റ്റ് മാതൃ – ശിശു സംരക്ഷണ ആശുപത്രിയിലാണ് അടുത്തിടെ വിവാഹ രജിസ്ട്രേഷൻ കേന്ദ്രം ആരംഭിച്ചത്. ഓഗസ്റ്റ് 20ന് ചൈനീസ് വാലന്റൈൻസ് ഡേയായ ഖിസി ഫെസ്റ്റിവൽ ദിനത്തിലാണ് ആശുപത്രി പുതിയ സേവനം പ്രഖ്യാപിച്ചത്. ഒരൊറ്റ കുടക്കീഴിൽ വിവാഹ രജിസ്ട്രേഷൻ, വിവാഹപൂർവ്വ ആരോഗ്യ പരിശോധനകൾ, ഗർഭധാരണത്തിനുള്ള മുൻകൂർ ഉപദേശങ്ങൾ എന്നിവ നൽകുന്നതിലൂടെ നവദമ്പതികൾക്ക് കാര്യങ്ങൾ എളുപ്പമാക്കാൻ സാധിക്കുമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പോസ്റ്റോഫീലിലും വിവാഹം
ഇതിന് മുമ്പ് ഓഗസ്റ്റിൽ വടക്കൻ ചൈനയിലെ ടിയാൻജിനിലെ പോസ്റ്റൽ സേവിങ്സ് ബാങ്ക് ഓഫ് ചൈനയുടെ ഒരു ശാഖ രാജ്യത്തെ ആദ്യ ബാങ്കായി വിവാഹ രജിസ്ട്രേഷൻ സേവനം ആരംഭിച്ചിരുന്നു. ധനകാര്യ സ്ഥാപനവും പ്രണയവും ഒന്നിക്കുന്ന ഈ നീക്കം സമൂഹ മാധ്യമങ്ങളിൽ കൗതുകവും പരിഹാസവും സൃഷ്ടിച്ചിരുന്നു. ആശുപത്രിയും വിവാഹ രജിസ്ട്രേഷൻ ആരംഭിച്ചതോടെ ഈ ചർച്ചകൾ വീണ്ടും ശക്തമായി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നൈറ്റ് ക്ലബ്ലിലും
മുൻപ് ചൈനയിലെ ഷാങ്ഹായിലുള്ള ഒരു പ്രമുഖ നൈറ്റ് ക്ലബ്ബ് പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് യുവതീയുവാക്കൾക്കായി വിവാഹ രജിസ്ട്രേഷനും സർട്ടിഫിക്കറ്റ് വിതരണം അടക്കമുള്ള ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. ഇതിനുപുറമേ ഹെഫെയ് നഗരത്തിലെ മെട്രോ സ്റ്റേഷനിലും പ്രശസ്തമായ ക്ഷേത്രങ്ങളിലും പാർക്കുകളിലും ഇത്തരം വിവാഹ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

വിവാഹ നിരക്ക് ഉയർത്തണം, ഏത് വിധേനയും!
സ്വദേശത്തേക്ക് (ഹുകൗ) പോകാതെ തന്നെ രാജ്യത്ത് എവിടെനിന്നും വേണമെങ്കിലും വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്ന നിയമഭേദഗതി ചൈന നടപ്പിലാക്കിയതോടെയാണ് ഇത്തരം വേറിട്ട വിവാഹ കേന്ദ്രങ്ങൾ തുറക്കപ്പെട്ടത്. നിലവിൽ 500 -ലധികം അനൗദ്യോഗിക കേന്ദ്രങ്ങളും 1,300 -ഓളം ഔദ്യോഗിക ഔട്ട്‌ഡോർ സംവിധാനങ്ങളും ഇതിനായി സജ്ജീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു. സാമ്പത്തിക ഭാരം, വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാകൽ, കുടുംബ വഴക്കുകൾ എന്നിവ ഭയന്ന് ചൈനയിലെ യുവാക്കൾ വിവാഹ ജീവിതത്തിൽ നിന്നും കുട്ടികളിൽ നിന്നും അകന്നുനിൽക്കുന്നത് സർക്കാരിൽ വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. രജിസ്ട്രേഷൻ എളുപ്പമാക്കിയത് കൊണ്ട് മാത്രം യുവാക്കൾ വിവാഹം കഴിക്കില്ലെന്ന് ഒരുവിഭാഗം സോഷ്യൽ മീഡിയയിൽ വിമർശിക്കുമ്പോഴും, ഏതുവിധേനയും വിവാഹ നിരക്ക് ഉയർത്താനുള്ള തീവ്രശ്രമത്തിലാണ് ചൈനീസ് ഭരണകൂടം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചെന്നും സഹോദരി ഭരണം പിടിച്ചെന്നും പ്രചാരണം
WORLD

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചെന്നും സഹോദരി ഭരണം പിടിച്ചെന്നും പ്രചാരണം

October 21, 2026
ഓൺലൈൻ പരസ്യങ്ങൾ ഉപയോഗിച്ച് ലോകമാകെ വൻ ചാരപ്രവർത്തനവുമായി ഇസ്രയേൽ; വിവരം ചോർത്തിയ പരസ്യ ഏജൻസിക്ക് വിലക്ക്!
WORLD

ഓൺലൈൻ പരസ്യങ്ങൾ ഉപയോഗിച്ച് ലോകമാകെ വൻ ചാരപ്രവർത്തനവുമായി ഇസ്രയേൽ; വിവരം ചോർത്തിയ പരസ്യ ഏജൻസിക്ക് വിലക്ക്!

October 19, 2026
ചിലന്തിയെ പേടിപ്പിക്കാൻ കടലാസ് കത്തിച്ചു; പിന്നാലെ കത്തിയമർന്നത് ഒരു കോടി വിലയുള്ള വില്ല!
WORLD

ചിലന്തിയെ പേടിപ്പിക്കാൻ കടലാസ് കത്തിച്ചു; പിന്നാലെ കത്തിയമർന്നത് ഒരു കോടി വിലയുള്ള വില്ല!

October 16, 2026
ലോകാവസാനം പോലെ ചുവന്നുതുടുത്ത് ആകാശം, വിഷപ്പുകയിൽ ശ്വാസം മുട്ടി, മാസ്ക്കണിഞ്ഞ് ജനങ്ങൾ
WORLD

ലോകാവസാനം പോലെ ചുവന്നുതുടുത്ത് ആകാശം, വിഷപ്പുകയിൽ ശ്വാസം മുട്ടി, മാസ്ക്കണിഞ്ഞ് ജനങ്ങൾ

October 16, 2026
വെസ്റ്റ് ബാങ്കിൽ പലസ്തീൻകാരെ ഒഴിപ്പിക്കാൻ ആടുകളേയും ആയുധമാക്കുന്നതായി റിപ്പോർട്ട്, നേതൃത്വം നൽകി ഹിൽ ടോപ്പ് യൂത്ത്
WORLD

വെസ്റ്റ് ബാങ്കിൽ പലസ്തീൻകാരെ ഒഴിപ്പിക്കാൻ ആടുകളേയും ആയുധമാക്കുന്നതായി റിപ്പോർട്ട്, നേതൃത്വം നൽകി ഹിൽ ടോപ്പ് യൂത്ത്

October 13, 2026
അതിജീവിതർക്കും മനുഷ്യാവകാശ സംരക്ഷകർക്കുമായി നോബൽ പുരസ്‌കാരം സമർപ്പിച്ച് നവി പിള്ള
WORLD

അതിജീവിതർക്കും മനുഷ്യാവകാശ സംരക്ഷകർക്കുമായി നോബൽ പുരസ്‌കാരം സമർപ്പിച്ച് നവി പിള്ള

October 10, 2026
ന​ഗരത്തിനടിയിലെ തുരങ്കത്തിൽ‌ കഴിഞ്ഞത് നൂറോളം കുടുംബം, മഴയില്‍ വെള്ളമിരച്ച് കയറുമ്പോള്‍ ഓടി രക്ഷപ്പെടും
WORLD

ന​ഗരത്തിനടിയിലെ തുരങ്കത്തിൽ‌ കഴിഞ്ഞത് നൂറോളം കുടുംബം, മഴയില്‍ വെള്ളമിരച്ച് കയറുമ്പോള്‍ ഓടി രക്ഷപ്പെടും

October 10, 2026
‘ഫ്ലൈദുബായ് വിമാനം തകർക്കാൻ കോ-പൈലറ്റ് പദ്ധതിയിട്ടത് ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളോടുള്ള പ്രതികാരമായി’
WORLD

‘ഫ്ലൈദുബായ് വിമാനം തകർക്കാൻ കോ-പൈലറ്റ് പദ്ധതിയിട്ടത് ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളോടുള്ള പ്രതികാരമായി’

October 7, 2026
ജെമിനി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! ഒക്ടോബർ 9 മുതൽ വലിയ മാറ്റം, സൗജന്യ ഉപയോക്താക്കൾക്ക് തിരിച്ചടി
WORLD

ജെമിനി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! ഒക്ടോബർ 9 മുതൽ വലിയ മാറ്റം, സൗജന്യ ഉപയോക്താക്കൾക്ക് തിരിച്ചടി

October 6, 2026
Next Post
നേപ്പാൾ–ടിബറ്റ് അതിർത്തി പ്രളയദുരന്തം : 41 ഓസ്‌ട്രേലിയക്കാരെ കാണാതായതായി ഓസ്‌ട്രേലിയൻ സർക്കാർ

നേപ്പാൾ–ടിബറ്റ് അതിർത്തി പ്രളയദുരന്തം : 41 ഓസ്‌ട്രേലിയക്കാരെ കാണാതായതായി ഓസ്‌ട്രേലിയൻ സർക്കാർ

പക്ഷിപ്പനി ആശങ്കയ്ക്കിടയിലും പ്രാവ് പറത്തൽ മത്സരം നടത്താൻ തീരുമാനം; വിക്ടോറിയയിൽ വിവാദം

പക്ഷിപ്പനി ആശങ്കയ്ക്കിടയിലും പ്രാവ് പറത്തൽ മത്സരം നടത്താൻ തീരുമാനം; വിക്ടോറിയയിൽ വിവാദം

ഗോസോയിൽ വ്യാപക വൈദ്യുതി മുടക്കം; Xagħraയിലെ തിരുനാൾ  ആഘോഷങ്ങൾ ഇരുട്ടിലായി

ഗോസോയിൽ വ്യാപക വൈദ്യുതി മുടക്കം; Xagħraയിലെ തിരുനാൾ ആഘോഷങ്ങൾ ഇരുട്ടിലായി

സൂപ്പർവാലുവിന്റെ സീഡ് മിക്സ് കഴിക്കരുത്; സാൽമൊണല്ല മുന്നറിയിപ്പുമായി അധികൃതർ

സൂപ്പർവാലുവിന്റെ സീഡ് മിക്സ് കഴിക്കരുത്; സാൽമൊണല്ല മുന്നറിയിപ്പുമായി അധികൃതർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സന്ദീപൻ ധറിന്റെ മരണം ഒഴിവാക്കാനാകുമായിരുന്നെന്ന് കൊറോണർ; ചികിത്സാ വീഴ്ചകളിൽ ആറ് നിർദേശങ്ങളുമായി അന്വേഷണ റിപ്പോർട്ട്

സന്ദീപൻ ധറിന്റെ മരണം ഒഴിവാക്കാനാകുമായിരുന്നെന്ന് കൊറോണർ; ചികിത്സാ വീഴ്ചകളിൽ ആറ് നിർദേശങ്ങളുമായി അന്വേഷണ റിപ്പോർട്ട്

October 24, 2026
വ്യാജ നഴ്‌സായി സൗന്ദര്യചികിത്സ; വിക്ടോറിയൻ യുവതിക്ക് 150 മണിക്കൂർ സാമൂഹിക സേവനത്തിന് കോടതി ഉത്തരവ്

വ്യാജ നഴ്‌സായി സൗന്ദര്യചികിത്സ; വിക്ടോറിയൻ യുവതിക്ക് 150 മണിക്കൂർ സാമൂഹിക സേവനത്തിന് കോടതി ഉത്തരവ്

October 24, 2026
സസ്‌പെൻഷനിലായിരിക്കെ രോഗികളെ ചികിത്സിക്കുകയും ടിവി പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു; മുൻ പോഡിയാട്രിസ്റ്റിന് 6,000 ഡോളർ പിഴ

സസ്‌പെൻഷനിലായിരിക്കെ രോഗികളെ ചികിത്സിക്കുകയും ടിവി പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു; മുൻ പോഡിയാട്രിസ്റ്റിന് 6,000 ഡോളർ പിഴ

October 24, 2026
അന്വേഷണത്തോട് സഹകരിക്കാത്ത കമ്പനിക്ക് പിഴ; ഓസ്‌ട്രേലിയയിൽ ആരോഗ്യനിയന്ത്രണ ഏജൻസിയുടെ അധികാരം ശരിവെച്ച് കോടതി

അന്വേഷണത്തോട് സഹകരിക്കാത്ത കമ്പനിക്ക് പിഴ; ഓസ്‌ട്രേലിയയിൽ ആരോഗ്യനിയന്ത്രണ ഏജൻസിയുടെ അധികാരം ശരിവെച്ച് കോടതി

October 24, 2026
നിയമവിരുദ്ധ ഓൺലൈൻ ചൂതാട്ട സൈറ്റ് പ്രചരിപ്പിച്ചു; മുൻ എഎഫ്എൽ താരങ്ങൾക്ക് മുന്നറിയിപ്പ്

നിയമവിരുദ്ധ ഓൺലൈൻ ചൂതാട്ട സൈറ്റ് പ്രചരിപ്പിച്ചു; മുൻ എഎഫ്എൽ താരങ്ങൾക്ക് മുന്നറിയിപ്പ്

October 24, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist