തിരുവനന്തപുരം : ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ് ചീഫ് എഡിറ്റര്‍ അഡ്വ.സിബി സെബാസ്റ്റ്യന്റെ ഭാര്യാപിതാവ് പി.ടി തോമസ് പഴയിടത്ത് (ടോമി -76) നിര്യാതനായി. കണ്ണൂരിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. തടിക്കടവ് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറിയായിരുന്നു. പി.ടി തോമസ് പഴയിടത്തിന്റെ നിര്യാണത്തില്‍ ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് അനുശോചനം രേഖപ്പെടുത്തി. സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് അഡ്വ.സിബി സെബാസ്റ്റ്യന്‍.
ഭാര്യ പരേതയായ തെരേസാ തോമസ് (ത്രേസ്യാമ്മ). മക്കള്‍ – റ്റീസന്‍ തോമസ് (നീന, അയര്‍ലണ്ട്) ടെന്‍സിയ സിബി (ബ്‌ളാക്ക്‌റോക്ക് , അയര്‍ലണ്ട്), സിസ്റ്റര്‍ ഉദയ തോമസ് (Ursuline സിസ്റ്റേഴ്സ്, ആഫ്രിക്ക), ഐറന്‍സ് തോമസ് (വാട്ടര്‍ഫോര്‍ഡ്, അയര്‍ലണ്ട്). മരുമക്കള്‍ – ബിന്ദു (അയര്‍ലണ്ട് ), അഡ്വ.സിബി സെബാസ്റ്റ്യന്‍ (ട്രസ്റ്റി,സീറോ മലബാര്‍ ചര്‍ച്ച്, ബ്ളാക്ക്റോക്ക്,ഡബ്ലിന്‍) രാജീവ് തോമസ് (അയര്‍ലണ്ട്).