ഓട്ടവ: ഖലിസ്ഥാൻ വാദികള്‍ക്ക് പിന്തുണ നല്‍കിയെന്നാരോപിച്ച് പഞ്ചാബില്‍ ജനിച്ച ഇപ്പോള്‍ കാനഡയിലുള്ള റാപ്പര്‍ ശുഭ്നീത് സിങ്ങിന്റെ ഇന്ത്യയില്‍ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കി.
ടിക്കറ്റ് എടുത്തവര്‍ക്ക് പൈസ തിരിച്ചുനല്‍കുമെന്ന് ബുക്ക് മൈ ഷോ കമ്ബനി എക്സ് പ്ലാറ്റ്ഫോം വഴി അറിയിച്ചിട്ടുണ്ട്. 7-10 ദിവസങ്ങള്‍ക്കുള്ളില്‍ ടിക്കറ്റെടുത്തവരുടെ പണം തിരിച്ച് അവരുടെ അക്കൗണ്ടുകളില്‍ എത്തുമെന്നാണ് കമ്ബനി അറിയിച്ചത്.
ഖലിസ്ഥാൻ വാദികള്‍ക്ക് പിന്തുണ അറിയിച്ച സാഹചര്യത്തില്‍ ഗായകന്റെ പരിപാടിക്ക് സമൂഹമാധ്യമങ്ങളില്‍ ബഹിഷ്‍കരണ ആഹ്വാനമുയര്‍ന്നിരുന്നു. ഇന്ത്യ-കാനഡ നയതന്ത്രബന്ധം ഉലഞ്ഞ വേളയിലാണ് തീരുമാനം. ഖലിസ്ഥാൻ അനുകൂല നിലപാട് സ്വീകരിക്കുന്ന ശുഭ്നീതിനെതിരെ നേരത്തേയും വിമര്‍ശനമുയര്‍ന്നിരുന്നു. സെപ്റ്റംബര്‍ 23 മുതല്‍ 26 വരെയായിരുന്നു ശുഭീനീതിന്റെ സംഗീത പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. പ്രമുഖ ഇലക്‌ട്രോണിക് ബ്രാൻഡായ ബോട്ട് ശുഭ്നീതിന്റെ സംഗീത പരിപാടിക്കുള്ള സ്പോണ്‍സര്‍ഷിപ്പ് പിൻവലിച്ചിരുന്നു.
ഖലിസ്ഥാൻ നേതാവ് ഹര്‍ദീപ്സിങ് നിജ്ജാര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നാരോപിച്ച് ഉന്നത റോ ഉദ്യോഗസ്ഥൻ പവൻകുമാര്‍ റായിയെ തിങ്കളാഴ്ച കാനഡ പുറത്താക്കിയിരുന്നു. കനേഡിയൻ പൗരനായ നിജ്ജാറിന്റെ മരണത്തിന് പിന്നില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അവകാശപ്പെട്ടിരുന്നു.
ആരോപണം തള്ളിയ ഇന്ത്യ കനേഡിയൻ ഹൈകമ്മീഷണര്‍ കാമറോണ്‍ മക്കയോവെയെ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചു. തൊട്ടുപിന്നാലെ, കാനഡയുടെ ഇന്റലിജൻസ് സര്‍വീസ് തലവൻ ഒലിവര്‍ സില്‍വസ്റ്ററിനെ ഇന്ത്യ പുറത്താക്കി. ഖലിസ്ഥാൻ ടൈഗര്‍ ഫോഴ്സിന്റെ (കെ.ടി.എഫ്) കാനഡയിലെ തലവൻ ഹര്‍ദീപ് സിങ് നിജ്ജാര്‍ ജൂണിലാണ് യു.എസ്- കാനഡ അതിര്‍ത്തിയിലെ സറെ നഗരത്തില്‍ അജ്ഞാതരുടെ വെടിയേറ്റുമരിച്ചത്.