മലപ്പുറം: മലപ്പുറം തലപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് തോട്ടിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നിയൂർ ആലിൻചുവട് സ്വദേശിയും വലിയ പറമ്പിൽ താമസക്കാരനുമായ ഹാഷിറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തെ തുടർന്ന് തോട്ടിലേക്ക് തെറിച്ചുവീണ ഹാഷിറിനായി തെരച്ചിൽ ഊർജിതമാക്കിയിരുന്നു. ഞായറാഴ്ച വൈകുന്നേരം ആറിനാണ് തലപ്പാറ ചെറിയ പാലത്തിൽ വെച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.































