സിംഗപ്പൂര്‍: സിംഗപ്പൂരിലെ ചാംഗി എയര്‍പോര്‍ട്ട് 2024 മുതല്‍ ഓട്ടോമേറ്റഡ് ഇമിഗ്രേഷൻ ക്ലിയറൻസോടെ പാസ്‌പോര്‍ട്ട് രഹിതമാക്കുമെന്ന് സി.എൻ.എൻ അറിയിച്ചു.
ബയോമെട്രിക് ഡാറ്റ മാത്രം ഉപയോഗിച്ച് പാസ്‌പോര്‍ട്ടില്ലാതെ നഗരത്തില്‍ നിന്ന് പുറപ്പെടാൻ യാത്രക്കാരെ അനുവദിക്കുന്ന ഓട്ടോമേറ്റഡ് ഇമിഗ്രേഷൻ ക്ലിയറൻസാണ് എയര്‍പോര്‍ട്ട് അവതരിപ്പിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. പാസ്‌പോര്‍ട്ട് രഹിത ഇമിഗ്രേഷൻ ക്ലിയറൻസ് അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായിരിക്കും സിംഗപ്പൂര്‍.
ചാംഗി എയര്‍പോര്‍ട്ടില്‍ ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റുകളിലെ ഓട്ടോമേറ്റഡ് പാതകളില്‍ ഒരു പരിധി വരെ ഫേഷ്യല്‍ റെക്കഗ്‌നിഷൻ സോഫ്‌റ്റ്‌വെയറിനൊപ്പം ബയോമെട്രിക് സാങ്കേതികവിദ്യയും ഉപയോഗത്തിലുണ്ട്. വരാനിരിക്കുന്ന മാറ്റങ്ങള്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ യാത്ര സാധ്യമാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ബോര്‍ഡിംഗ് പാസുകളും പാസ്‌പോര്‍ട്ടുകളും പോലുള്ള ഫിസിക്കല്‍ ട്രാവല്‍ ഡോക്യുമെന്റുകളുടെ ആവശ്യകത ഒഴിവാക്കിക്കൊണ്ട് ബാഗ് ഡ്രോപ്പുകള്‍, ഇമിഗ്രേഷൻ ക്ലിയറൻസ്, ബോര്‍ഡിംഗ് എന്നിവയില്‍ വിവിധ ഓട്ടോമേറ്റഡ് ടച്ച് പോയിന്റുകളില്‍ ഉപയോഗിക്കപ്പെടുന്ന ബയോമെട്രിക്‌സ് ഉപയോഗിക്കും. എന്നിരുന്നാലും പാസ്‌പോര്‍ട്ട് രഹിത ക്ലിയറൻസ് നല്‍കാത്ത സിംഗപ്പൂരിന് പുറത്തുള്ള പല രാജ്യങ്ങളിലും പാസ്‌പോര്‍ട്ടുകള്‍ ആവശ്യമായി വരും.സിംഗപ്പൂര്‍ കമ്മ്യൂണിക്കേഷൻസ് മന്ത്രി ജോസഫിൻ ടിയോ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് എന്നും ഏറ്റവും തിരക്കേറിയ എയര്‍പോര്‍ട്ട് എന്നും റാങ്ക് ചെയ്യപ്പെട്ട സിംഗപ്പൂരിലെ ചാംഗി എയര്‍പോര്‍ട്ട് ലോകമെമ്ബാടുമുള്ള 100 രാജ്യങ്ങളിലേക്ക് 100-ലധികം എയര്‍ലൈനുകള്‍ക്ക് സേവനം നല്‍കുന്നു. നിലവില്‍ നാല് ടെര്‍മിനലുകളുണ്ട്. വര്‍ദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് അഞ്ചാമത്തെ ടെര്‍മിനല്‍ കൂടി ചേര്‍ത്ത് ഇത് വിപുലീകരിക്കാൻ ഒരുങ്ങുന്നു.
കൂടാതെ വരാനിരിക്കുന്ന ബയോമെട്രിക് സംവിധാനമടക്കം ചാംഗി എയര്‍പോര്‍ട്ട് പാസഞ്ചര്‍, എയര്‍ ട്രാഫിക് എന്നിവ യാത്ര സുഗമമാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടിയോ പറഞ്ഞു.