കേരളത്തിൽ നിന്നു൦ വിദേശത്തേയ്ക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണ൦ ദിന൦ പ്രതി വർദ്ധിച്ചു വരുന്നുവെന്ന് പഠനങ്ങൾ.
കേരളത്തിൽ നിന്ന് വിദേശങ്ങളിലേയ്ക്ക് കുടിയേറുന്നവരിൽ ഏറെയു൦ വിദ്യാർത്ഥികൾ.
പഠനത്തിനായി മറ്റു രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയായെന്ന് സംസ്ഥാന സർക്കാർ നടത്തിയ സർവ്വേയിൽ കണ്ടെത്തി. 2018 ൽ 1, 29, 763 വിദ്യാർത്ഥികളായിരുന്നത് 2023 ൽ രണ്ടരലക്ഷം പേരായി ഉയർന്നു.
നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ആയി ഇരുപതിനായിരം വീടുകൾ കേന്ദ്രീകരിച്ച് നടന്ന സർവ്വേയുടെ റിപ്പോർട്ട് ലോക കേരള സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.
കുടിയേറ്റം വിദ്യാർത്ഥികൾക്കിടയിൽ ഏറുന്നു: പഠനത്തിനായി വിദ്യാർത്ഥികൾ നാടുകടന്നതോടെ വിദേശരാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ എണ്ണം 22 ലക്ഷമായി വർദ്ധിച്ചു. 2018 ഇത് 21 ലക്ഷമായിരുന്നു. പുതിയ കണക്കനുസരിച്ച് പ്രവാസി മലയാളികളിൽ 11.3ശതമാനവും വിദ്യാർത്ഥികൾ. 17 വയസ്സ് മുതൽ വിദ്യാർത്ഥി കുടിയേറ്റം തുടങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. 182 രാജ്യങ്ങളിൽ മലയാളി സാന്നിധ്യം ഉണ്ടെന്നും സർവ്വേയിൽ കണ്ടെത്തി.
വനിതകളും വിദേശത്തേക്ക് ചേക്കേറുന്നു:സ്ത്രീകളുടെ കുടിയേറ്റം വർദ്ധിച്ചതാണ് മറ്റൊരു പ്രത്യേകത 2018ൽ 15.8% ആയിരുന്നത് 2023ൽ 9.1% ആയി ഉയർന്നു ഗൾഫ് രാജ്യങ്ങളിൽ നിന്നും യൂറോപ്പിലേക്കു൦ മറ്റു പാശ്ചാത്യ നാടുകളിലേക്കും വനിതാ കുടിയേറ്റം മാറുന്നു എന്നതാണ് മറ്റൊരു സവിശേഷത. വനിതാ കുടിയേറ്റക്കാരിൽ 71.5 ശതമാനവും ബിരുദധാരികളാണ്.
വിദേശ നാണയത്തിലും വൻവർധന: സംസ്ഥാനത്തേക്ക് പ്രവാസികൾ അയക്കുന്ന പണത്തിലും ഉണ്ട് വർദ്ധന. 2018ൽ 85, 092 കോടി രൂപയായിരുന്നത് 2023ലെ കണക്ക് പ്രകാരം 2.16 ലക്ഷം കോടിയായി ഒരു കുടുംബത്തിന് കിട്ടുന്ന ശരാശരി പ്രവാസി പണം 2018 ൽ 96, 185 രൂപ ആയിരുന്നത് 2023ൽ 2.2 3 ലക്ഷമായി ഉയർന്നു.
പ്രവാസികൾ അയക്കുന്ന പണം സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തികത്തിന്റെ 2.2 3% ശതമാനം വരും. പ്രവാസികൾ അയക്കുന്ന പണം 14ശതമാനം ബാങ്ക് വായ്പ അടയ്ക്കാനും 10 ശതമാനം വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമാണ് വിനിയോഗിക്കുന്നതെന്നുമാണ് വിലയിരുത്തുന്നത്. പ്രവാസികളിൽ 76.9 ശതമാനവും തൊഴിലാളികളായതിനാൽ മികച്ച വേതനവു൦ സേവനങ്ങളും അവസരങ്ങളും ഉറപ്പാക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കണമെന്നും സർവ്വേ ശുപാർശ ചെയ്യുന്നു.
മറ്റുകണ്ടെത്തലുകൾ:
കേരളത്തിലെ അഞ്ചിൽ രണ്ടു വീടുകളിലും പ്രവാസികൾ.
കുടുംബത്തോടെ കൂടിയേറിയവർ ഏകദേശ൦ 4.2 ലക്ഷ൦ വരു൦.
ഏറ്റവും കൂടുതൽ പ്രവാസികൾ മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്ന് ഒരു ലക്ഷത്തോളം പേർ.
ഏറ്റവും കൂടുതൽ പ്രവാസികളുള്ള ജില്ല മലപ്പുറം 7.7 ലക്ഷം പേർ.
നാട്ടിലേക്ക് മടങ്ങിയ പ്രവാസികൾ 18 ലക്ഷം.
മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികൾ ഏകദേശ൦ 5 ലക്ഷ൦.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയവർ മൂന്നു ലക്ഷം.
15 വയസ്സിനു൦ 69 വയസ്സിനും ഇടയിൽ പ്രായമുള്ള മലയാളി പ്രവാസികൾ ഏകദേശ൦ 62% വരു൦.
60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസി മലയാളികൾ 21.8%.
14 വയസ്സ് വരെയുള്ള പ്രവാസി മലയാളികുട്ടികൾ 16.2ശതമാനം വുമാണ്.































