ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് രേണു സുധി. ഭർത്താവും മിനിസ്ക്രീൻ ആർട്ടിസ്റ്റുമായ കൊല്ലം സുധിയുടെ മരണശേഷം മ്യൂസിക് ആൽബങ്ങളിലൂടെയും മറ്റും സജീവമായ രേണു ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പെയ്ഡ് സബ്സ്ക്രിപ്ഷൻ ആരംഭിച്ചിട്ടുണ്ട്. എന്നാൽ വലിയ രീതിയിലുള്ള വിമർശനവും ഇതിനെതിരെ ഉയർന്നുവരുന്നുണ്ട്. ഇപ്പോഴിതാ രേണുവിന്റെ സബ്സ്ക്രിപ്ഷനെ കുറിച്ച് യൂട്യൂബർ സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.ഒരാളിൽ നിന്നും 199 രൂപയാണ് രേണു വാങ്ങുന്നതെന്നും, 1119 ഉള്ള രേണുവിന് ഇപ്പോൾ തന്നെ രണ്ടേകാൽ ലക്ഷത്തോളം രൂപ കിട്ടിയിട്ടുണ്ടാവുമെന്നും സായ് കൃഷ്ണ പറയുന്നു. വിമർശിക്കുന്നവരുടേയും പിന്തുണയ്ക്കുന്നവരുടേയും ക്യൂരിയോസിറ്റിയാണ് രേണു കാശാക്കി മാറ്റുന്നതെന്നും, അതിൽ രേണു വിജയിച്ചിട്ടുണ്ടെന്നും സായ് കൃഷ്ണ പറയുന്നു.
“1119 സബ്സ്ക്രൈബേഴ്സ് ഇപ്പോൾ രേണു സുധിക്കായി കഴിഞ്ഞു. ഒരാളിൽ നിന്നും 199 രൂപയാണ് സബ്സ്ക്രിബ്ഷനായി ഈടാക്കുന്നത്. ഏകദേശം ഇതിനോടകം രണ്ടേകാൽ ലക്ഷത്തോളം രൂപ ഇതിനോടകം രേണുവിന് ലഭിച്ച് കാണണം. സബ്സ്ക്രൈബേഴ്സിന് വേണ്ടി രേണു പോസ്റ്റ് ചെയ്ത എക്സ്ക്ലൂസീവ് കണ്ടന്റുകൾ പലതും അതിനിടയിൽ ചിലർ സ്ക്രീൻഷോട്ട് ചെയ്ത് പുറത്ത് വിട്ടു. എന്തിന് രേണു എക്സ്ക്ലൂസീവ് കണ്ടന്റുകളുടെ സബ്സ്ക്രിബ്ഷൻ തുടങ്ങി എന്നുള്ള ചർച്ചയും നടക്കുന്നുണ്ട്. അവർ എന്തോ കാണിക്കട്ടേ… അത് കാണാൻ ആളുമുണ്ട്. അപ്പോൾ പിന്നെ രേണു കാരണം കേരളത്തിന്റെ എന്ത് ചോർന്ന് പോയി എന്നാണ് വിമർശിക്കുന്നവർ പറയുന്നത്. ഇത്രയും കാലം വ്യൂവേഴ്സിന് വേണ്ടി ചെയ്ത കാര്യങ്ങൾ ഇപ്പോൾ സബ്സ്ക്രിബ്ഷൻ ആരംഭിച്ച് അവിടേയും രേണു കാണിക്കുന്നു അത്രയേയുള്ളു.” സായ് കൃഷ്ണ പറയുന്നു.































