Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

സഭയെ അടിമുടി പൊളിച്ചെഴുതി വത്തിക്കാൻ സിനഡ്

by Kerala News Web Desk 04
October 30, 2023
in EUROPE
0 0
A A
സഭയെ അടിമുടി പൊളിച്ചെഴുതി വത്തിക്കാൻ സിനഡ്
Share on WhatsappShare on FacebookShare on TwitterShare on Telegram

രണ്ടായിരം വര്‍ഷത്തെ നടപ്പ് രീതികളില്‍നിന്ന് സഭയെ വഴിമാറ്റി നടത്താനുള്ള ഫ്രാൻസീസ് മാര്‍പാപ്പയുടെ ശ്രമങ്ങള്‍ വിജയത്തിലേക്ക്.

സഭാ നവീകരണം ലക്ഷ്യംവച്ച്‌ മാര്‍പാപ്പ വിളിച്ചുചേര്‍ത്ത പ്രത്യേക വത്തിക്കാൻ സിനഡ് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി നയരേഖ പുറത്തുവരുമ്ബോള്‍ കാണുന്നത് മാറ്റങ്ങളുടെ നീണ്ട നിര.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

44 പേജുകളുള്ള നയരേഖ സിനഡ് അംഗീകരിച്ചു. കരടില്‍ 1150 ലധികം ഭേദഗതികള്‍ വരുത്തിയാണ് 28 ന് വൈകുന്നേരം നയരേഖ അംഗീകരിച്ചത്. 344 പേര്‍ക്കായിരുന്നു വോട്ടവകാശം. എട്ട് വിഭാഗങ്ങളിലായി 25 വിഷയങ്ങള്‍ രേഖയില്‍ ഇടംപിടിച്ചു. ഓരോ ഖണ്ഡികയും വോട്ടിനിടണമെന്ന് തീവ്ര യാഥാസ്ഥിതികര്‍ ആവശ്യപ്പെട്ടു. വോട്ടിനിട്ടെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഓരോ ഖണ്ഡികയും അംഗീകരിക്കപ്പെട്ടു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഒരു ഘട്ടത്തില്‍ വനിതകളുടെ ഡീക്കൻ പദവിയെന്ന നിര്‍ദേശം പരാജയപ്പെടുമെന്ന സംശയമുയര്‍ന്നു. തുടര്‍ന്ന് അസാധാരണ നടപടിക്രമത്തിലൂടെ പോപ്പ് ഫ്രാൻസിസ് വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചു
10 ദിവസം മുൻപ് ‘ദ ഫോര്‍ത്ത്’ പുറത്തുവിട്ട വിവരങ്ങളാണ് കഴിഞ്ഞദിവസം രാത്രി വത്തിക്കാൻ പുറത്തിറക്കിയ രേഖയിലുമുള്ളത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കത്തോലിക്ക സഭയില്‍ വനിതകള്‍ ഭാഗിക പൗരോഹിത്യത്തിലേക്ക് എന്നതാണ്. സഭയുടെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന വനിതകളുടെ ഡീക്കൻ പദവി സിനഡ് അംഗീകരിച്ചു. എന്നാല്‍ എങ്ങനെ നടപ്പാക്കണമെന്ന് പ്രാദേശിക സഭകള്‍ സിനഡ് ചേര്‍ന്ന് തീരുമാനമെടുക്കും.

2024ലെ വത്തിക്കാൻ സിനഡില്‍ ഈ തീരുമാനം അറിയിക്കും. തീവ്ര യാഥാസ്ഥിതികരുടെ കടുത്ത എതിര്‍പ്പ് മറികടന്നായിരുന്നു ഈ ഭാഗം നയരേഖയില്‍ ഇടംപിടിച്ചത്. സ്ത്രീകളുടെ ഭാഗിക പൗരോഹിത്യത്തിനെതിരെ 67 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. സിനഡ് രേഖകളില്‍ ഏറ്റവും കൂടുതല്‍ എതിര്‍ വോട്ട് കിട്ടിയതും ഇതിനായിരുന്നു.

ഒരു ഘട്ടത്തില്‍ വനിതകളുടെ ഡീക്കൻ പദവിയെന്ന നിര്‍ദേശം പരാജയപ്പെടുമെന്ന സംശയമുയര്‍ന്നു. തുടര്‍ന്ന് അസാധാരണ നടപടിക്രമത്തിലൂടെ പോപ്പ് ഫ്രാൻസിസ് വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചു. പൗരോഹിത്യത്തിന്റെ ദുഷ്പ്രവണതകളെക്കുറിച്ച്‌ ആഞ്ഞടിച്ച മാര്‍പാപ്പ, ക്രൈസ്തവ വിശ്വാസം തലമുറകള്‍ക്ക് കൈമാറിയത് സ്ത്രീകളാണെന്ന് ഓര്‍മിപ്പിച്ചു. ”ദൈവജനത്തിലെ സ്ത്രീകള്‍ സഭയുടെ പ്രതിഫലനമാണ്. സഭ സ്ത്രീയാണ്, അവള്‍ വധുവും അമ്മയുമാണ്,”മാര്‍പാപ്പ പറഞ്ഞു.സഭാനേതൃത്വം തങ്ങളുടെ സേവനരംഗത്ത് ദൈവജനത്തോട് മോശമായി പെരുമാറുമ്ബോള്‍, അവര്‍ പൗരുഷഭാവത്തോടെയും ഏകാധിപത്യമനോഭാവത്തോടെയും സഭയുടെ മുഖം വികൃതമാക്കുകയാണ്. ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെന്നപോലെ സഭാസേവനങ്ങള്‍ക്കുള്ള വിലവിവരപ്പട്ടിക ചില ഇടവക ഓഫീസുകളില്‍ എഴുതിയിട്ടിരിക്കുന്നത് കാണുന്നത് വേദനാജനകമാണെന്ന് പാപ്പ പറഞ്ഞു.

”ഒന്നുകില്‍ പാപികളും വിശുദ്ധരുമടങ്ങുന്ന ഒരു സമൂഹമാണ് സഭ, അല്ലെങ്കില്‍ അത്, ചില സേവനങ്ങള്‍ നല്‍കുന്ന ഒരു ബിസിനസ് സ്ഥാപനമായി മാറുന്നു. സഭാശുശ്രൂഷകര്‍ ഇതില്‍ രണ്ടാമത്തെ പാത സ്വീകരിക്കുമ്ബോള്‍, സഭ രക്ഷയുടെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ആയി മാറുകയും, വൈദികര്‍ ഒരു ബഹുരാഷ്ട്രകമ്ബനിയുടെ ജോലിക്കാരായി മാറുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.

അതിരൂപതയുടെ ചാൻസിലര്‍ , പ്രോക്ര്യൂറേറ്റര്‍ എന്നീ നിര്‍ണായക ചുമതലകള്‍ അല്‍മായര്‍ക്ക് നല്‍കാം എന്ന ഭാഗം രേഖയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ 61 പേര്‍ വോട്ട് രേഖപ്പെടുത്തി
”സഭാധികാരികള്‍ ഈ ദൈവജനത്തില്‍നിന്നാണ് വരുന്നത്. അവര്‍ തങ്ങളുടെ വിശ്വാസം ഈ ജനത്തില്‍നിന്ന്, സാധാരണയായി, അമ്മമാരില്‍നിന്നും മുത്തശ്ശിമാരില്‍നിന്നുമാണ് സ്വീകരിച്ചത്. വിശുദ്ധ പൗലോസ് തിമോത്തിക്ക് എഴുതുന്നതില്‍, സ്ത്രീഭാഷയില്‍ വിശ്വാസം കൈമാറ്റം ചെയ്യുന്നതാണ് നാം കാണുന്നത്. മക്കബായക്കാരിയായ സ്ത്രീ തന്റെ മക്കളോട് തങ്ങളുടെ നാട്ടുഭാഷയില്‍ സംസാരിച്ചതുപോലെയാണത്. വിശ്വാസം നാട്ടുഭാഷയില്‍, സാധാരണയായി സ്ത്രീഭാഷയിലാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഇത് സഭ അമ്മയായതിനാലോ, സ്ത്രീയാണ് സഭയെ മെച്ചപ്പെട്ട രീതിയില്‍ പ്രതിഫലിപ്പിക്കുന്നത് എന്നതിനാലോ മാത്രമല്ല, മറിച്ച്‌ സ്ത്രീക്കാണ് കാത്തിരിക്കാനും പരിധികള്‍ക്കാപ്പുറവും വെല്ലുവിളികള്‍ ഏറ്റെടുക്കാനും പ്രഭാതത്തില്‍ അന്തര്‍ജ്ഞാനത്തോടെ ഒരു ശവകുടീരത്തിനരികിലേക്ക് (യേശുവിന്റെ) എത്തുവാനും സാധിക്കുന്നത് എന്നതിനാലാണ്,” പാപ്പ വിശദീകരിച്ചു.
വിവാഹിതരായ വനിതകളും പുരുഷൻമാരും സഭാ ഭരണത്തിന് എന്ന ഭാഗത്തിനായിരുന്നു ഇതിനുശേഷമുള്ള കടുത്ത എതിര്‍പ്പുയര്‍ന്നത്. അതിരൂപതയുടെ ചാൻസിലര്‍ , പ്രോക്ര്യൂറേറ്റര്‍ എന്നീ നിര്‍ണായക ചുമതലകള്‍ അല്‍മായര്‍ക്ക് നല്‍കാം എന്ന ഭാഗം രേഖയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ 61 പേര്‍ വോട്ട് രേഖപ്പെടുത്തി. നിലവില്‍ അതിരൂപതയിലെ സീനിയര്‍ വൈദികര്‍ വഹിക്കുന്ന ചുമതലകളാണിത്. ഈ എതിര്‍പ്പിനെ മറികടന്നതും പോപ്പിന്റെ ഇടപെടല്‍ മൂലമാണ്.

സഭയുടെ അപ്രമാദിത്വത്തെക്കുറിച്ച്‌ പ്രതിപാദിച്ച പാപ്പ, ജനത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട അപ്രമാദിത്വമെന്ന ആശയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ സംസാരിച്ചു. സഭ എന്താണ് വിശ്വസിക്കുന്നതെന്നറിയാൻ സഭയുടെ ഔദ്യോഗിക ഉദ്ബോധനങ്ങളിലേക്കാണ് പോകേണ്ടത്. എന്നാല്‍, സഭ എങ്ങനെയാണ് വിശ്വസിക്കുന്നതെന്നറിയാൻ വിശ്വാസികളിലേക്കാണ് നോക്കേണ്ടതെന്നും പാപ്പ പറഞ്ഞു.

എഫേസൂസ്‌ സൂന്നഹദോസിനായി കത്തീഡ്രലിലേക്ക് മെത്രാന്മാര്‍ കടന്നുവരുമ്ബോള്‍, പ്രവേശനകവാടത്തിലേക്കുള്ള വഴിക്ക് ഇരുവശവും വിശ്വാസികള്‍ നിന്നിരുന്നുവെന്നും അവര്‍ “ദൈവമാതാവ്” എന്ന് വിളിച്ചുപറഞ്ഞിരുന്നുവെന്നും പറഞ്ഞ പാപ്പാ, ദൈവജനമെന്ന നിലയില്‍ അവര്‍ക്കുണ്ടായിരുന്ന സത്യത്തെ വിശ്വാസസത്യമായി പ്രഖ്യാപിക്കാൻ അവര്‍ ഇതുവഴി ആവശ്യപ്പെടുകയായിരുന്നുവെന്ന് ഉദ്‌ബോധിപ്പിച്ചു. ജനങ്ങള്‍ മെത്രാന്മാരെ കാണിച്ചുകൊണ്ട് തങ്ങളുടെ കൈകളില്‍ വടികള്‍ പിടിച്ചിരുന്നുവെന്ന് ചിലര്‍ പറയുന്നുണ്ടെന്ന് പാപ്പ അനുസ്മരിച്ചു. ഇത് ശരിയാണെങ്കിലും അല്ലെങ്കിലും, ഈ ഒരു ആശയം ഇവിടെയും സാധുവാണെന്ന് പാപ്പ ഓര്‍മിപ്പിച്ചു.

എന്നാല്‍ സിനഡിന്റെ ഒന്നാം സമാപന റിപ്പോര്‍ട്ടില്‍ ഒരിടത്തും എല്‍ജിബിടിക്യു + എന്ന പദം കടന്നുവന്നിട്ടില്ല എന്നത് അമ്ബരപ്പുളവാക്കുന്നുണ്ട്. വര്‍ക്കിങ് ഡോക്യുമെന്റെറ്റല്‍ ഉയര്‍ന്ന ശ്രേണിയില്‍ ഉള്‍പ്പെടുത്തിയ വിഷയം 2024ലെ സിനഡിലേക്ക് മാറ്റി എന്നുറപ്പാണ്. എന്നാല്‍ സ്വവര്‍ഗാനുരാഗികള്‍, കൂടിതാമസക്കാര്‍, ഗര്‍ഭച്ഛിദ്രം നടത്തിയവര്‍ തുടങ്ങിയവര്‍ക്ക് കൂദാശ നിഷേധിക്കരുതെന്നും വൈദികരില്‍നിന്ന് ചൂഷണത്തിനിരയായവര്‍ക്ക് കൂടുതല്‍ ആശ്വാസം ലഭ്യമാക്കണെമെന്നും നയരേഖയിലുണ്ട്. കുമ്ബസാരം , പശ്ചാത്താപം എന്നിവയില്‍ കാഴ്ചപ്പാട് മാറ്റം വേണമെന്നും നയരേഖ പറയുന്നു.

നവീകരണ ശ്രമങ്ങളില്‍ കഴിഞ്ഞ മൂന്ന് സിനഡില്‍നിന്നേറ്റ പരാജയം വിലയിരുത്തി സിനഡിനെ നേരിട്ട് തന്റെ അധികാരത്തിൻ കീഴിലാക്കിയ പാപ്പ, വോട്ട് അവകാശം മെത്രാൻമാര്‍ക്കുപുറമെ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അല്‍മായര്‍ക്കുമായി വീതിച്ച്‌ നല്‍കി.ബൈബിളിലെ ആദ്യ അഞ്ച് പുസ്തകങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ സദാചാരം ദൈവശാസ്ത്രം എന്നിവ പരിഷ്കരിക്കണമെന്നത് അടക്കം കൂടുതല്‍ നടപടികള്‍ 2024ലെ സിനഡില്‍ ഉണ്ടാകുമെന്ന് ഉറപ്പ്.

ഈ സിനഡ് നടപടികള്‍ തന്നെ കത്തോലിക്കസഭയുടെ ചരിത്രത്തില്‍ ആദ്യത്തേതായിരുന്നു. നവീകരണ ശ്രമങ്ങളില്‍ കഴിഞ്ഞ മൂന്ന് സിനഡില്‍നിന്നേറ്റ പരാജയം വിലയിരുത്തി സിനഡിനെ നേരിട്ട് തന്റെ അധികാരത്തിൻ കീഴിലാക്കിയ പാപ്പ, വോട്ട് അവകാശം മെത്രാൻമാര്‍ക്കുപുറമെ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അല്‍മായര്‍ക്കുമായി വീതിച്ച്‌ നല്‍കി. ഇതിനുപുറമെ കര്‍ദ്ദിനാള്‍ സംഘത്തിന്റെ ഇടപെടലുകള്‍ക്കുള്ള സമയം വെട്ടിക്കുറച്ചു. ഇതോടെ സിനഡ് ജനാധിപത്യ നിലവാരം പുലര്‍ത്തി.

എന്നാല്‍ വത്തിക്കാനിലെ കത്തോലിക്ക സഭയുടെ വിശ്വാസകാര്യങ്ങള്‍ക്കുള്ള കര്‍ദ്ദിനാള്‍ സംഘത്തിന്റെ മുൻ തലവൻ കര്‍ദ്ദിനാള്‍ മുള്ളര്‍ സിനഡിനെയും മാര്‍പാപ്പയെയും വിമര്‍ശിച്ച്‌ രംഗത്തെത്തി. നടപടികള്‍ കനോനികമല്ലന്നും നിയമപരമല്ലന്നും മാര്‍പാപ്പയുടെ ഏകാധിപത്യമാണ് നടപ്പായതെന്നും മുള്ളര്‍ തുറന്നടിച്ചു. വരും ദിവസങ്ങളില്‍ കടുത്ത പൊട്ടിത്തെറി ഈ വിഷയത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. എന്നാല്‍ ഈ വിജയത്തില്‍നിന്ന് ഊര്‍ജം സ്വീകരിച്ച്‌ പരിഷ്കരണങ്ങള്‍ക്ക് വേഗം കൂട്ടാനാകും പോപ്പ് ഫ്രാൻസിസിന്റെ ശ്രമം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു
EUROPE

EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു

September 15, 2026
ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ
EUROPE

ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ

September 15, 2026
യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു
EUROPE

യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു

September 15, 2026
കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി
EUROPE

കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി

September 15, 2026
Next Post
പുതിയ ജോലി കിട്ടിയതായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി; ബോറിസ് ജോണ്‍സണ്‍ സ്ക്രീനിലെത്തുക പുതുവര്‍ഷത്തില്‍

പുതിയ ജോലി കിട്ടിയതായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി; ബോറിസ് ജോണ്‍സണ്‍ സ്ക്രീനിലെത്തുക പുതുവര്‍ഷത്തില്‍

കുട്ടികളെ സ്‌കൂളില്‍ വിട്ടില്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക് ജയില്‍ ശിക്ഷ; വിദ്യാഭ്യാസം ഉറപ്പാക്കാൻ കടുംകൈ പ്രയോഗവുമായി ദക്ഷിണാഫ്രി

കുട്ടികളെ സ്‌കൂളില്‍ വിട്ടില്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക് ജയില്‍ ശിക്ഷ; വിദ്യാഭ്യാസം ഉറപ്പാക്കാൻ കടുംകൈ പ്രയോഗവുമായി ദക്ഷിണാഫ്രി

ഗസ്സക്ക് ‘സ്റ്റാര്‍ലിങ്ക്’ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്ത് മസ്ക്; ഭീഷണിയുമായി ഇസ്രായേല്‍

ഗസ്സക്ക് 'സ്റ്റാര്‍ലിങ്ക്' ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്ത് മസ്ക്; ഭീഷണിയുമായി ഇസ്രായേല്‍

2.44 കോടി രൂപയുടെ സർക്കാർ ഫണ്ട് തട്ടി, ദില്ലിയിൽ 10 പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യും

2.44 കോടി രൂപയുടെ സർക്കാർ ഫണ്ട് തട്ടി, ദില്ലിയിൽ 10 പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.